Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tribal Mothers

അ​വി​വാ​ഹി​ത ആ​ദി​വാ​സി അ​മ്മ​മാ​രു​ടെ കു​ട്ടി​ക​ളു​ടെ പി​തൃ​ത്വം; ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ തെ​ളി​യി​ക്ക​ണം: ആ​ദി​വാ​സി വ​നി​താ പ്ര​സ്ഥാ​നം

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ അ​വി​വാ​ഹി​ത ആ​ദി​വാ​സി അ​മ്മ​മാ​രു​ടെ കു​ട്ടി​ക​ളു​ടെ പി​തൃ​ത്വം ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ തെ​ളി​യി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ദി​വാ​സി വ​നി​താ പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്‍റ് അ​മ്മി​ണി കെ. ​വ​യ​നാ​ട്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ക​മ​ല, കെ. ​ദേ​വ​കി, പി.​എം. സ​ന്ധ്യ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല​യി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട നി​ര​വ​ധി യു​വ​തി​ക​ളാ​ണ് ക​പ​ട​പ്ര​ണ​യ​ത്തി​ല​ക​പ്പെ​ട്ട് ഭ​ര്‍​ത്താ​വി​ല്ലാ​തെ കു​ഞ്ഞു​ങ്ങ​ള്‍​ക്കു ജ​ന്‍​മം ന​ല്‍​കി​യ​ത്. ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​ക​ളാ​കു​ന്ന സ്ത്രീ​ക​ള്‍​ക്കു പി​റ​ക്കു​ന്ന കു​ട്ടി​ക​ള്‍ നി​യ​മാ​നു​സൃ​ത​മു​ള്ള പി​താ​വ് ഇ​ല്ലാ​തെ​യാ​ണ് വ​ള​രു​ന്ന​തും ജീ​വി​ക്കു​ന്ന​തും.

കോ​ളി​യാ​ടി​യി​ല്‍ ഒ​രു ആ​വാ​സി സ്ത്രീ 15 ​വ​ര്‍​ഷം മു​മ്പ് ക​പ​ട​പ്ര​ണ​യ​ത്തി​ല്‍ കു​ടു​ങ്ങി. ഈ ​സ്ത്രീ​ക്ക് 11 വ​ര്‍​ഷം മു​മ്പ് പി​റ​ന്ന ആ​ണ്‍​കു​ട്ടി​യു​ടെ പി​തൃ​ത്വം ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി അം​ഗീ​ക​രി​ച്ചി​ല്ല. യ​ഥാ​ര്‍​ഥ പി​താ​വ് ചി​ല​രു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന്‍റെ ഫ​ല​മാ​യി കു​ട്ടി​യു​ടെ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ പി​താ​വി​ന്‍റേ​താ​യി മ​റ്റൊ​രു പേ​രാ​ണ് ചേ​ര്‍​ത്ത​ത്. ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലു​ള്ള പി​താ​വി​ന്‍റെ പേ​ര് ആ​ധാ​ര്‍ കാ​ര്‍​ഡി​ലും രേ​ഖ​പ്പെ​ടു​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്ന് ഫ​യ​ല്‍ ചെ​യ്ത കേ​സി​ല്‍ കു​ട്ടി​യു​ടെ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ യ​ഥാ​ര്‍​ഥ പി​താ​വി​ന്‍റെ പേ​ര് ചേ​ര്‍​ക്കാ​ന്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 23ന് ​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യി. കു​ട്ടി​യു​ടെ പി​തൃ​ത്വം 2018ല്‍ ​ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ രേ​ഖ സ​ഹി​ത​മാ​ണ് കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്.

ജി​ല്ല​യി​ല്‍ അ​നേ​കം അ​വി​വാ​ഹി​ത ആ​ദി​വാ​സി അ​മ്മ​മാ​രു​ണ്ട്. ഇ​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ 1,000 രൂ​പ വീ​തം പ്ര​തി​മാ​സ പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, അ​വി​വാ​ഹി​ത​രാ​യ യു​വ​തി​ക​ളെ അ​മ്മ​മാ​രാ​ക്കി​യ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. നി​യ​മ​സ​ഹാ​യം തേ​ടാ​നു​ള്ള സാ​മ്പ​ത്തി​ക​ശേ​ഷി​യോ അ​റി​വോ ആ​ദി​വാ​സി​ക​ള്‍​ക്ക് ഇ​ല്ലാ​ത്ത​ത് ചൂ​ഷ​ക​ര്‍ സൗ​ക​ര്യ​മാ​ക്കി. അ​വി​വാ​ഹി​ത​രാ​യ ആ​ദി​വാ​സി അ​മ്മ​മാ​രു​ടെ കു​ട്ടി​ക​ളു​ടെ ജ​ന​ന സ​ര്‍​ട്ടി​ക്ക​റ്റി​ല്‍ യ​ഥാ​ര്‍​ഥ പി​താ​വി​ന്‍റെ പേ​ര് ചേ​ര്‍​ക്കാ​ന്‍ സ​ഹാ​യ​ക​മാ​കു​ന്ന​താ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഇ​തി​ന് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ള്‍ സാ​ധ്യ​മാ​ക്ക​ണം. കു​ഞ്ഞി​ന്‍റെ പി​താ​വ് ആ​രെ​ന്ന് അ​റി​യാ​ത്ത​വര​ല്ല അ​വി​വാ​ഹി​ത ആ​ദി​വാ​സി അ​മ്മ​മാ​ര്‍.

മാ​ന​ന്ത​വാ​ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​ത്യേ​ക എ​സ്‌​സി-​എ​സ്ടി കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​രാ​യി നി​യ​മ​നം ല​ഭി​ക്കു​ന്ന​ത് ആ​ദി​വാ​സി​ക​ളോ​ട് പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. എ​സ്‌​സി-​എ​സ്ടി പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ക​ഴി​ഞ്ഞ 10 വ​ര്‍​ഷം ന​ട​ന്ന മു​ഴു​വ​ന്‍ കേ​സു​ക​ളും റി​ട്ട.​ജ​ഡ്ജി​യെ ക​മ്മീ​ഷ​നാ​ക്കി വീ​ണ്ടും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up